മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ചങ്ങരംകുളം: ലോക്ക്ഡൗൺ ലംഘിച്ച് റോഡരികിൽ മദ്യപിച്ച നാലംഗ സംഘം പിടിയിലായി. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് കാറിലെത്തിയ സംഘം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് കൂട്ടമായി മദ്യപിച്ചത്. 

ലോക്ക് ഡൗൺ പരിശോധക്കിടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona