കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണക്കേസിൽ പ്രതിയാണെന്നാണ് സൂചന.
ചേർത്തല: ബൈക്ക് മോഷ്ടാവായ യുവാവിനെ ചേർത്തല പൊലീസ് പിടികൂടി. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണി (26 ) ആണ് പിടിയിലായത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി വാഹനം മോഷണക്കേസിൽ പ്രതിയാണെന്നാണ് സൂചന.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് സ്വദേശിയായ മിഥുന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ആണ് ഇയാൾ മോഷ്ടിച്ചത്. എരമല്ലൂർ വാടകയ്ക്ക് താമസിച്ച് മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്. ചേർത്തലസി. ഐ. വിനോദ് കുമാർ എസ് ഐ മാരായ ആന്റണി, ബസന്ത്, റെജു, സിപിഒ മാരായ അരുൺ, ഗിരീഷ്, ബിനീഷ്, കിഷോർ ചന്ദ്, പ്രകാശ് കൃഷ്ണ, സന്തോഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളിൽ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടി. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറിൽ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ മോഷണം നടന്നത്. ഷട്ടറിൻറെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനം തുറക്കാൻ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായും, വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കള്ളൻ ഉള്ളിൽ കടന്ന മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്റ്റോര്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.
