അമ്പലപ്പുഴ: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുന്തല മഠത്തിപ്പറമ്പിൽ കണ്ണൻ(25) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ മാനസികമായി ചില ബുദ്ധിമുട്ടുകള്‍ യുവതി പ്രകടിപ്പിച്ചതോടെ വിദേശത്തുള്ള ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കൗണ്‍സിലിങ്ങിനിടെയാണ് യുവതി താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. ഇതോടെ ഭര്‍ത്താവുമൊന്നിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.