യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.

കാസർകോട്: കാസർകോട് ബദിയടുക്കയിൽ മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ഡ്രൈവറായ ഏത്തടുക്ക സ്വദേശി അജിത്കുമാർ ആണ് പരാതിക്കാരൻ. ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് അടക്ക മോഷണം പോയ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന് പേരിലായിരുന്നു കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പൊലീസുകാർ കാറിൽ വെച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചുവെന്ന് യുവാവ് ആരോപിച്ചു. മോഷണക്കേസിൽ യഥാർത്ഥ പ്രതികൾ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred