പത്തനംതിട്ട ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മുൻ ഉടമകൾ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കരാർ പ്രകാരം നൽകേണ്ട പണം വൈകിയതാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഗ്യാസ് പ്രതിസന്ധി മൂലമാണ് പണം നൽകാൻ വൈകിയതെന്ന് മർദ്ദനമേറ്റ ടോണി വ്യക്തമാക്കി.

പത്തനംതിട്ട : ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ മുൻ ഉടമകൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കരാർ പ്രകാരം പ്രതിദിനം നൽകേണ്ട തുകയിൽ വീഴ്ച വരുത്തിയതോടെ മർദ്ദിച്ചെന്നാണ് ആക്ഷേപം.ഗ്യാസ് പ്രതിസന്ധി മൂലം ഹോട്ടൽ അടച്ചതിനാൽ കാശിന് പ്രയാസം ഉണ്ടായെന്നും അതാണ് പണം തിരിച്ചടക്കാൻ താമസം ഉണ്ടായതെന്നും മർദ്ദനമേറ്റ ഇപ്പോഴത്തെ നടത്തിപ്പുകാരൻ ടോണി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഹോട്ടലെല്ലാം തകർത്തെറിയിരുന്ന രീതിയിലായിരുന്നു സംഘർഷം. കഴിഞ്ഞ മാസം 25 ന് നടത്ത സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അടൂർ പൊലീസ് ഇന്നലെ കേസെടുത്തു. ഇപ്പോഴത്തെ ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയുടെ പരാതിയിലാണ് മുൻ ഉടമകളായ പ്രിൻസിനും സംഘത്തിനുമെതിരെ കേസ്. മുൻ നടത്തിപ്പുകാരിൽ നിന്ന് കട ഏറ്റെടുത്തപ്പോൾ ഫർണിച്ചർ അടക്കം ഉപകരങ്ങളും രണ്ടര ലക്ഷത്തിന് ടോണി വാങ്ങി. ദിവസം ആയിരം രൂപ നൽകുമെന്ന കരാറും വെച്ചു. ഇതിൽ വീഴ്ച വന്നതോടെ മർദ്ദിച്ചെന്നാണ് പരാതി.