ഷാബുവിന്‍റെ വീട്ടിലെ നായ ശല്യം ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആലപ്പുഴ: വിഷുദിവസം രാത്രി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച പ്രതി പൊലീസ് പിടിയില്‍. കാഞ്ഞിരചിറ പുളിമൂട്ടില്‍ വീട്ടില്‍ അരുള്‍ലാലാണ് പിടിയിലായത്. ഷാബുവിന്‍റെ വീട്ടിലെ നായ ശല്യം ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വടിവാള്‍ ഉപയോഗിച്ച് തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഷാബു ഒഴിഞ്ഞുമാറിയതിനാല്‍ കൈക്ക് കൊള്ളുകയായിരുന്നു. 

ഷാബുവിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുപ്പത്തിയഞ്ചോളം തുന്നലാണ് കൈക്കുള്ളത്. അരുള്‍ലാലിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് കഞ്ചാവ് കച്ചവടം നടത്തിയതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ അരുള്‍ലാല്‍.