വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിന്  അധികൃതരെ പ്രേരിപ്പിച്ചത്.

തിരൂരങ്ങാടി: പൊലീസുകാർക്കെന്താ സ്‌കൂളിൽ കാര്യം..? എന്നാൽ കാര്യമുണ്ട്, നിരത്തിലൂടെ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരെ 'പൊക്കാ'നാണ് പൊലീസ് എത്തിയത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്ലസ് വണിന് പഠിക്കുന്ന കുട്ടി ഡ്രൈവർമാരെ 'പിടികൂടി'.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ നിയമമനുസരിച്ച് ഓടിച്ചവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും വാഹന ഉടമകൾകെതിരെ മൂന്ന് വർഷം വരെ തടവോ 25000 രൂപ പിഴയോ ലഭിക്കാവുന്ന പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തതായി ആർ ടി ഒ അറിയിച്ചു. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്.

ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും സൈലൻസർ ഊരിവെച്ച മൂന്ന് ബൈക്കുകൾക്കെതിരെയും തുടങ്ങി 15 കേസുകളിലായി 15000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.