Asianet News MalayalamAsianet News Malayalam

ആശുപത്രിയിലെത്താൻ സഹായം തേടി, യാത്ര ഒരുക്കിയ പൊലീസ് വാഹനത്തിൽ ആലപ്പുഴ സ്വദേശിക്ക് സുഖപ്രസവം

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വാഹനത്തിൽ നിന്ന് ആശുപത്രിയേലക്ക് ഇറക്കുന്നതിന് മുമ്പ് ആതിര പ്രസവിക്കുകയായിരുന്നു... 

Police helps pregnant woman to reach hospital in Alappuzha
Author
Alappuzha, First Published Jul 27, 2021, 11:04 AM IST

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് കണ്ട്രോൾ റൂമിന്റെ വാഹനത്തിൽ യുവതിക്ക് സുഖപ്രസവം. പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴാണ് യുവതി വാഹനത്തിൽ പ്രസവിച്ചത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് ഓട്ടോയിൽ വരുന്നതിനിടെ യുവതിയുടെ പിതാവ് വഴിമധ്യേ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 

ഇവർ യുവതിയെ പൊലീസ് വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വാഹനത്തിൽ നിന്ന് ആശുപത്രിയേലക്ക് ഇറക്കുന്നതിന് മുമ്പ് ആതിര പ്രസവിക്കുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശിനി ആതിരയ്ക്കാണ് പൊലീസ് കൺട്രോൾ റൂമിലെ വാഹനത്തിൽ പെൺ കുഞ്ഞ് പിറന്നത്. 

ആതിരയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃത‍ർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിന് കുടുംബം നന്ദി പറഞ്ഞു. എഎസ്ഐ ബൈജു, സിപിഒ പ്രസാദ്, സിപിഒ വിഷ്ണു രാജ് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ ജില്ലാകോടതിക്ക് മുമ്പിൽ ഡ്യൂട്ടിയിലായിരുന്നു ഇവ‍ർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios