Asianet News MalayalamAsianet News Malayalam

ഹയർ സെക്കന്ററി സീറ്റ് വർധന: എംഎസ്എഫ് കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ലാത്തിചാർജ്

നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം...

Police lathicharge against MSF collectorate march
Author
Malappuram, First Published Aug 24, 2021, 6:17 PM IST

മലപ്പുറം: ജില്ലയിൽ ഹയർ സെക്കന്ററി സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്ത് നീക്കി.

Follow Us:
Download App:
  • android
  • ios