വെളളിയാഴ്ചകളിലെ പരേഡിനായി തയ്യാറെക്കുന്നതിനിടെയാണ് വസന്തകുമാര്‍ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷനുള്ളിൽ എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ വസന്തകുമാറാണ് മരിച്ചത്. 55 വയസായിരുന്നു. വെളളിയാഴ്ചകളിലെ പരേഡിനായി തയ്യാറെടുക്കുന്നതിനിടെയാണ് വസന്തകുമാര്‍ കുഴഞ്ഞുവീണത്. ഉടൻ പൂന്തുറ സർക്കാർ ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
