തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തുമ്പ പൊലീസ് സ്റ്റേഷനിൽ കൊവിഡ് വ്യാപനം. 11 പൊലീസുകാര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാർക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീസുകാർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും കൊവിഡ് പിടിപെട്ടിട്ടുണ്ട് 

അതേസമയം രോഗവ്യപനം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് തന്നെ കഴിഞ്ഞ കുറെ ദിവസമായി ഏറ്റവും അധികം പ്രതിദിന രോഗികൾ ഉള്ളത്. നഗരപ്രദേശങ്ങളിലടക്കം രോഗ വ്യാപന നിരക്ക് ആശങ്കയുണ്ടാക്കും വിധം അധികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ .