Asianet News MalayalamAsianet News Malayalam

വാഹനമിടിച്ച് കാലുകളും നടുവും തകര്‍ന്നു; തെരുവുനായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍

ശനിയാഴ്ചയാണ് ദേവികുളം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തുന്നത്. ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു നായ

police officers saves stray dog injured in accident in devikulam
Author
Devikulam Police Station, First Published Aug 9, 2021, 9:49 AM IST

വാഹനമിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍. അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന നായയെയാണ് പൊലീസുകാര്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് ദേവികുളം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തുന്നത്. ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു നായ.

ബലിതർപ്പണത്തിന് പോയ യുവാവിൽ പൊലീസ് പിഴയീടാക്കിയതിൽ വിവാദം; 2000 രൂപ പിഴയ്ക്ക് നൽകിയത് 500 രൂപയുടെ രസീത്

നായയെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തിച്ച് പൊലീസുകാര്‍ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച ദേവികുളത്ത് നിന്ന് ഡോക്ടറെത്തി നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. സിപിഒമാരായ സുയിന്ദ് സുനിൽകുമാർ, അഖിൽ നാഥ്, ടി എസ് ബിപിൻ, അമൽ പിഎസ്, മൃഗസ്നേഹിയായ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷപ്പെടുത്തിയത്. നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നായ. പൊലീസ് ഉദ്യോഗസ്ഥരാണ് നായയെ സംരക്ഷിക്കുന്നത്.

അട്ടപ്പാടിയിൽ പൊലീസ് അതിക്രമം; ഊരുമൂപ്പനെയും മകനെയും പിടികൂടി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios