സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്.

തിരുവനന്തപുരം: മന്നം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ച 35 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 480000 രൂപയും പിടിച്ചെടുത്തു. സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ രാത്രി 9 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred