സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇടുക്കി: അടിമാലിയില്‍ അഞ്ചു പേര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവെ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിന്നാണ് തൊടുപുഴ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴ വെങ്ങല്ലൂര്‍ വഴി പെണ്‍കുട്ടി നടന്നു പോകുന്ന സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. വാഴത്തോപ്പില്‍ പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ആറു വയസുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: കുമളിക്ക് സമീപം പത്തുമുറിയില്‍ ആറു വയസുള്ള ഇതര സംസ്ഥാന പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസിലാക്കാനായില്ല. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇവിടെ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം കുമളി പൊലീസെത്തി കുട്ടിയെ ഏറ്റെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കുമളി പൊലീസ് അറിയിച്ചു. 

യുട്യൂബ് വീഡിയോ കണ്ട് റഷ്യയിലെത്തി, ജോലി യുദ്ധമുഖത്ത്; ഇന്ത്യക്കാരൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

YouTube video player