സ്കൂളിനുള്ളില്‍ നിന്ന് മൂന്നാം ക്ലാസുകാരിയുടെ കമ്മലുമായി കടന്ന സ്ത്രീയെ തേടി പൊലീസ്
സ്കൂളിനുളില്‍ കടന്നു മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ കവര്‍ന്നു .മോഷ്ട്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു.
കാട്ടാക്കട : സ്കൂളിനുളില്‍ കടന്നു മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ കവര്‍ന്നു .മോഷ്ട്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട പൂവച്ചല്‍ യു പി സ്കൂളില്‍ ചൊവാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയുടെ കാതില്‍ കമ്മല്‍ കാണാതായതോടെയാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്.
രാവിലെ സ്കൂളില്‍ എത്തിയ സ്ത്രീ കുട്ടിയെ സമീപിക്കുകയും അമ്മ പറഞ്ഞു വിട്ടതാണ് തന്നെയെന്നും സ്വര്‍ണ്ണം പണയം വക്കുന്നതിനായി വാങ്ങാന്‍ അമ്മ അയച്ചതാണെന്നും കുട്ടിയെ ധരിപ്പിച്ച് കമ്മല്‍ ഊരി എടുത്ത് പുറത്തേയ്ക്ക് പോയി. വൈകുന്നേരം കമ്മല്‍ കാണാത്തത് സംബന്ധിച്ച് വിവരം തിരക്കിയപ്പോഴാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് കുറവാണെങ്കില്‍ കൂടിയും സ്കൂളിനകത്തേക്ക് അപരിചിതര്‍ക്ക് കടന്നു വരാന്‍ സാധിച്ചത് രക്ഷിതാക്കള്‍ക്ക് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.