Asianet News MalayalamAsianet News Malayalam

എസ്ഐയെ കുത്തി കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതം

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്ഐ നൗഷാദിനെ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റി

police searching for the culprit stab who the malappuram si
Author
Areekode, First Published Jul 11, 2019, 2:49 PM IST

മലപ്പുറം: മലപ്പുറം അരീക്കോട് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞയാൾക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്ഐ നൗഷാദിനെ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റി.

കഞ്ചാവ് സംഘത്തിൽപ്പെട്ട വിളയിൽ സമദിനെ പിടികൂടി കൈവിലങ്ങ് അണിയിക്കുന്നതിനിടെയാണ് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് ഇയാൾ കടന്നു കളഞ്ഞത്.  കൈ വിലങ്ങോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നന്ന് പൊലീസ് പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് കരുതുന്നവരെ ചോദ്യം ചെയ്ത് വരികയാണെന്നും അരീക്കോട് സിഐ പറഞ്ഞു.

അരീക്കോട് ഭാഗത്ത്  കഞ്ചാവ് വിൽപ്പന സജീവമാണ്. നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി, പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും മഫ്ടിയിൽ പുറപ്പെട്ടത്. എസ് ഐ നൗഷാദിന്‍റെ ഇടത് കയ്യിലാണ് പരിക്ക്.

Follow Us:
Download App:
  • android
  • ios