ആലപ്പുഴ: അനധികൃതമായി മണ്ണ് കടത്തിയ വാഹനം പൊലിസ് പിടികൂടി. പല്ലന പാനൂര്‍ പുത്തന്‍പുര ജംഗ്ഷന് സമീപം വെച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു അനധികൃത കരിമണലുമായി കെഎല്‍ 2 എക്‌സ് 6404 എന്ന രജിസ്ട്രഷന്‍ നമ്പരിലുള്ള എയ്‌സ് വാഹനം തൃക്കുന്നപ്പുഴ പോലിസ് പിടികൂടിയത്. പൊലിസിനെ കണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ കടത്തിയ വാഹനം കസ്റ്റഡിയിലെടുക്കുകയും റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തതായി തൃക്കുന്നപ്പുഴ പൊലിസ് പറഞ്ഞു.