നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ. പള്ളിപ്പുറം പാച്ചിറ സ്വദേശി ഷെഫീഖിനെ ആണ് പൊലീസ് പിടികൂടിയത്. മുപ്പത്തിരണ്ടോളം ലഹരിക്കേസുകളിൽ പ്രതിയാണ് ഷെഫീഖ്. 

തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ തടങ്കലിലാക്കി. പള്ളിപ്പുറം പാച്ചിറ സ്വദേശി ഷെഫീഖ് (28) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം ലഹരിക്കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ലഹരിവസ്തുക്കളുടെ വിൽപനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മംഗലപുരം പൊലീസ് നൽകിയ വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് പ്രതിക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. തുടർന്ന് മംഗലപുരം പൊലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഷെഫീഖിന്‍റെ സഹോദരൻ ഷെമീറും കഴിഞ്ഞ ഫെബ്രുവരി 17 മുതൽ കാപ്പ നിയമപ്രകാരം ഇതേ ജയിലിൽ തടവിലാണ്.