വടകരയിൽ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദ്ദനമേറ്റു. വടകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപനാണ് മർദ്ദനമേറ്റത്.

കോഴിക്കോട്: വടകരയിൽ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മർദ്ദനമേറ്റു. വടകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപനാണ് മർദ്ദനമേറ്റത്. വടകര അയനിക്കാട് വച്ച് അയ്യപ്പ ജ്യോതിക്കിടയിലൂടെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പരിപാടിയിൽ ഉണ്ടായിരുന്ന ചിലർ മർദ്ദിച്ചുവെന്ന് പ്രദീപൻ പറയുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.