ഒരു വര്‍ഷം മുമ്പ് ഇതുപോലെ സര്‍വ്വകക്ഷി യോഗം ചേരുകയും അക്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കേസില്‍ പെട്ടാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുകൂടി വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചതായിരുന്നു

മലപ്പുറം: തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. തീരമേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം നടത്തുന്നത്. താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം, ബന്ധു മൊയ്തീൻ കോയ എന്നിവര്‍ക്ക് ഒരാഴ്ച മുമ്പ് വെട്ടേറ്റിരുന്നു. തുടര്‍ന്ന് താനൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കളമൊരുങ്ങി. 

ഇതിന് പിന്നാലെയാണ് മലപ്പുറത്ത് മുസ്ലീം ലീഗ് - സിപിഎം നേതാക്കള്‍ യോഗം ചേര്‍ന്നത്. തീരദേശ മേഖലയിലെ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കാനാണ് തീരുമാനമായത്. ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം.

സംഘര്‍ഷഭരിതമായിരുന്നു മലപ്പുറത്തെ തീരപ്രദേശം. ഒരു വര്‍ഷം മുമ്പ് ഇതുപോലെ സര്‍വ്വകക്ഷി യോഗം ചേരുകയും അക്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കേസില്‍ പെട്ടാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുകൂടി വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചതാണ്.