പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് 22 നാണ് വോട്ടെണ്ണൽ. 

കണ്ണൂര്‍ : മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിച്ചു. ആഗസ്റ്റ് 22 നാണ് വോട്ടെണ്ണൽ. മരുതായി എൽ പി സ്കൂളിൽ വോട്ടിംഗ് യന്ത്രം കേടായതിനെ തുടർന്ന് പോളിംഗ് അര മണിക്കൂർ വൈകിയതൊഴിച്ചാൽ എവിടെയും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല, 

1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. 35 ൽ 28 സീറ്റും നേടിയ, എൽഡിഎഫ് കോട്ടയായ നഗരസഭയിൽ 7 വാർഡിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുകയും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വാർഡുകളിലടക്കം വിജയ പ്രതീക്ഷയുമായാണ് ബിജെപിയും പ്രചാരണം നടത്തിയത്.

പ്രിയ വർഗീസിന്റെ നിയമനം: കടുപ്പിച്ച് ഗവർണർ, കണ്ണൂർ വിസിക്ക് എതിരെ നടപടിയിലേക്ക്

ആഗസ്റ്റ് 20ന് പ്രാദേശിക അവധി

നഗരസഭാ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം പരസ്യപ്രചരണത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ മട്ടന്നൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എൽഡിഎഫിൻ്റെ പരസ്യപ്രചാരണം വൈകിട്ട് 5.30-ന് പൊലീസ് അവസാനിപ്പിച്ചെങ്കിലും യുഡിഎഫ് പ്രചാരണം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്.