Asianet News MalayalamAsianet News Malayalam

തൃത്താല മണ്ഡലത്തിലെ ഒരേക്കർ വിസ്തൃതിയുള്ള വലിയകുളം, നവീകരണത്തിന് ഒരുകോടിയുടെ അനുമതി സന്തോഷം പങ്കിട്ട് മന്ത്രി

കൃഷിക്കാരും നാട്ടുകാരും ഈ കുളത്തിന്റെ പ്രത്യേകതയും ആവശ്യകതയും ശ്രദ്ധയിൽപ്പെടുത്തിയതെന്നും അന്ന് അവർക്ക് നൽകിയ ഉറപ്പാണ് പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

pond renovation fund allowed, MB Rajesh shares gratitude prm
Author
First Published Sep 27, 2023, 11:09 PM IST

തിരുവനന്തപുരം: സ്വന്തം മണ്ഡലമായ തൃത്താലയിലെ നാഗലശ്ശേരിയിലെ മാങ്ങാട്ടുകുളത്തിന്റെ നവീകരണത്തിന് ഒരു കോടി രൂപയുടെ അനുമതി ലഭിച്ചതിൽ സന്തോഷം പങ്കിട്ട് മന്ത്രി എംബി രാജേഷ്. . നാഗലശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ്  മാങ്ങാട്ടുകുളം. ഏകദേശം ഒരു ഏക്കറിലധികം സ്ഥലത്താണ്‌ ഈ കുളം വിശാലമായി കിടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് അവിടെയുള്ള കൃഷിക്കാരും നാട്ടുകാരും ഈ കുളത്തിന്റെ പ്രത്യേകതയും ആവശ്യകതയും ശ്രദ്ധയിൽപ്പെടുത്തിയതെന്നും അന്ന് അവർക്ക് നൽകിയ ഉറപ്പാണ് പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

40 ഹെക്ടറിൽ അധികം വരുന്ന കൃഷി സ്ഥലത്ത് ജലസേചനത്തിനും പൊതുജനങ്ങൾക്ക് കുളിക്കുന്നതിനും മറ്റും ഈ കുളം ഉപയോഗപ്രദമാക്കാൻ കഴിയും. 2024 ജനുവരി അവസാനത്തോടെയോ ഫെബ്രുവരിയിലോ നവീകരണ പ്രവർത്തികൾ ആരംഭിച്ച്  മെയ് മാസത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കുറിച്ചു. 

മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ 

നൂറ് വർഷത്തിലധികം പഴക്കമുള്ള നാഗലശ്ശേരിയിലെ മാങ്ങാട്ടുകുളത്തിന്റെ നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. നാഗലശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ്  മാങ്ങാട്ടുകുളം. ഏകദേശം ഒരു ഏക്കറിലധികം സ്ഥലത്താണ്‌ ഈ കുളം വിശാലമായി കിടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പര്യടന സമയത്ത് ഈ പ്രദേശത്ത് ചെന്നപ്പോഴാണ് അവിടെയുള്ള കൃഷിക്കാരും നാട്ടുകാരും ഈ കുളത്തിന്റെ പ്രത്യേകതയും ആവശ്യകതയും ശ്രദ്ധയിൽപ്പെടുത്തിയത്. തീർത്തും നാശോന്മുഖമായ അവസ്ഥയിലുള്ള ഈ ജലസംഭരണിയെ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്ന് വാഗ്ദാനം നൽകിയതായിരുന്നു.

40 ഹെക്ടറിൽ അധികം വരുന്ന കൃഷി സ്ഥലത്ത് ജലസേചനം ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് കുളിക്കുന്നതിനും മറ്റും ഈ കുളം ഉപയോഗപ്രദമാക്കാൻ കഴിയും. വലിയൊരു ജലസംഭരണി എന്ന നിലയ്ക്ക് 2023 - 24 വർഷത്തെ സംസ്ഥാനം ബഡ്ജറ്റിൽ ഈ കുളത്തിന്റെ നവീകരണത്തിന് ഒരു കോടി രൂപ നീക്കിവെച്ചിരുന്നു. അതിനാണ്‌ ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്‌ . 2024 ജനുവരി അവസാനത്തോടെയോ ഫെബ്രുവരിയിലോ നവീകരണ പ്രവർത്തികൾ ആരംഭിച്ച്  മെയ് മാസത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Follow Us:
Download App:
  • android
  • ios