ഇടുക്കി: പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ 6 മണിക്ക് തുറക്കും. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലുമാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ 30 സെ.മീ. ഉയര്‍ത്തി 45 ക്യുമിക്‌സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.