പൂച്ചാക്കല്‍: ആലപ്പുഴ പാണവള്ളിയിലുള്ള മൂന്ന് കടകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. പാണവള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കേരള പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

പിടികൂടിയ പഴകിയ സാധനങ്ങൾ പിന്നീട്  നശിപ്പിച്ചു. ദോശ, അപ്പം, പഴകിയ എണ്ണ ഇവയാണ് നശിപ്പിച്ചത്. മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും പഴകിയ ഭക്ഷണങ്ങൾ  പിടികൂടി നശിപ്പിച്ചിട്ടുണ്ട്.