തിരുവനന്തപുരം: അപൂർവ്വരോഗബാധിതനായ പന്ത്രണ്ടുകാരൻ ചികിത്സാ സഹായം തേടുന്നു. തിരുവനന്തപുരം മലയം സ്വദേശി വിഘ്നേഷാണ് സഹായ ഹസ്തങ്ങളെ കാത്ത് കഴിയുന്നത്. മകന്റെ ചികിത്സാ ചെലവ് താങ്ങാനാകാത്ത സ്ഥിതിയിലാണ് നിർധനരായ കുടുംബം.

അപസ്മാര ലക്ഷണങ്ങളോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിഘ്നേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ചെറുപ്പത്തിൽ വന്ന മീസിൽസിനെ തുടർന്ന് തലച്ചോറിലുണ്ടായ വൈറസ് ബാധയാണ് പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. പിന്നെ പടിപടിയായി ഓരോ ശരീരഭാഗവും തളരുകയായിരുന്നു.

സബ്അക്യൂട്ട്സ് ക്ലീളോറിംസിംഗ് പാൻഎൻസെഫലൈറ്റിസ് അഥവ എസ്എസ്പിഇ എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ലക്ഷത്തിൽ ഒരാൾക്കുമാത്രമേ ഈ അസുഖം ഉണ്ടാവാറുള്ളുവെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് ശാശ്വതമായ പരിഹാരമില്ല. ആരോഗ്യസ്ഥിതി മോശമാകാതെ നിലനിർത്താനുളള മരുന്നുകളാണ് നൽകുന്നത്. അതും കേരളത്തിന് പുറത്ത് നിന്നും എത്തിക്കേണ്ട സ്ഥിതിയിലാണ് ഈ കുടുംബം.

ചികിത്സക്ക് മാത്രമായി മാസം മുപ്പതിനായിരത്തോളം രൂപ ചെലവ് വരുന്ന സ്ഥിതിയാണ്.
കൂലിപ്പണിക്കാരനായ അച്ഛൻ വിനോദിന് താങ്ങാനാകാത്ത നിലയിലാണ് ചികിത്സാചെലവ്. മകന്റെ അപ്രതീക്ഷിതമായ രോഗാവസ്ഥയിൽ തളർന്നിരിക്കുന്ന ഈ നിർദ്ധന കുടുംബത്തിന് സമൂഹത്തിന്റെ കാരുണ്യം ആവശ്യമാണ്.

അക്കൗണ്ട് നമ്പർ; 671 380 990 63
ഷീബ എൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മലയൻകീഴ് ശാഖ
ifsc SBIN0070738