ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്
മദ്യശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് (Popular Brands) ക്ഷാമമെന്ന് ആരോപണം. കൊവിഡ് നിയന്ത്രണങ്ങള്‍ (Covid Curbs) നീക്കി മദ്യശാലകള്‍ പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്.
കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. 510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. കൊവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.
ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി; പരിശോധന
ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ആരോപണമുയര്‍ന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോയെന്ന് വ്യക്തമാകൂ.
ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർഗനിർദേശമായി
സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. 10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് കരട് മാർഗ നിർദേശത്തിൽ.
കൊല്ലം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് യുവാക്കള്‍ മദ്യം മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം ആശ്രാമം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചു. ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്നും 3650 രൂപ വിലയുള്ള മദ്യമാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്.
