Asianet News MalayalamAsianet News Malayalam

കുറുഞ്ഞിക്ക് കൂട്ടായി തപാല്‍വകുപ്പ്

കുറുഞ്ഞിയുടെ പേരില്‍ ഇനി ലെറ്റര്‍ കവറുകള്‍ പുറത്തിറങ്ങും. പോസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചതാണ് പോസ്റ്റല്‍ വകുപ്പ് കുറുഞ്ഞിയുടെ പേരില്‍ കവറുകള്‍ പുറത്തിറക്കിയത്. ഇന്ന് രാവിലെ മൂന്നാര്‍ പോസ്‌റ്റോഫീസില്‍ നടന്ന പരിപാടി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

postal department introduced new kurinji flower cover
Author
idukki, First Published Oct 12, 2018, 7:42 PM IST

ഇടുക്കി: കുറുഞ്ഞിയുടെ പേരില്‍ ഇനി ലെറ്റര്‍ കവറുകള്‍ പുറത്തിറങ്ങും. പോസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചതാണ് പോസ്റ്റല്‍ വകുപ്പ് കുറുഞ്ഞിയുടെ പേരില്‍ കവറുകള്‍ പുറത്തിറക്കിയത്. ഇന്ന് രാവിലെ മൂന്നാര്‍ പോസ്‌റ്റോഫീസില്‍ നടന്ന പരിപാടി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

ആദ്യഘട്ടമെന്ന നിലയില്‍ കവറുകളും രണ്ടാംഘട്ടമായി കുറുഞ്ഞിയുടെ ചിത്രം പതിച്ച ജൂട്ട് ബാഗ്, പ്ലെയിറ്റ് എന്നിവയും പുറത്തിറക്കും. കവറുകള്‍ ചൊവ്വാഴ്ചയോടെ വിവിധ പോസ്‌റ്റോഫീസുകളില്‍ വില്പനക്കെത്തും. നീലക്കുറുഞ്ഞി സ്‌പെഷില്‍ കവറിന് 100 രൂപയാണ് വില. പന്ത്രണ്ട്  വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന മൂന്നാറിന്റെ സ്വന്തം വിസ്മയ പുഷ്ത്തിന്റെ പേരില്‍ പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്ന കവര്‍ ചരിത്രത്തില്‍ ഇടംനേടുമെന്ന് എം.എല്‍.എ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios