തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാതെ വകുപ്പ് ഉദ്യോഗസ്ഥർ 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാതെ വകുപ്പ് ഉദ്യോഗസ്ഥർ. സെക്രട്ടറിയേറ്റിന് സമീപം രാജാജി നഗർ, ശാന്തി നഗർ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ആയിരങ്ങൾ ഇരുട്ടിലാണ്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ പണിമുടക്ക് ചൂണ്ടികാട്ടി ഒഴിവുകഴിവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി.