കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡി.സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ഉത്തരമേഖല ഐ.ജി കെ സേതുരാമൻ, നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കോട്ടയം: ഡി.സി ബുക്‌സിന്റെ സുവർണ്ണജൂബിലി ആഘോഷവും 25-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും സെപ്റ്റംബർ ഒന്‍പതിന് വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. 'ഭാവിയുടെ പുനർവിഭാവനം' എന്ന വിഷയത്തിൽ പ്രകാശ് രാജ് 25-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം നടത്തും. എഴുത്തുകാരായ സക്കറിയ, കെ.ആർ മീര, മനോജ് കുറൂർ, എസ് ഹരീഷ്, ഉണ്ണി ആർ എന്നിവർ ചേർന്ന് ഡി.സി ബുക്‌സ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡി.സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ഉത്തരമേഖല ഐ.ജി കെ സേതുരാമൻ, നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മലയാളിയുടെ ഭാവുകത്വത്തെ കൂടുതൽ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും ഇടപെടുകയും ചെയ്ത ഡി.സി ബുക്‌സ് 50-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ വർഷാഘോഷങ്ങൾക്കാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ തുടക്കം കുറിക്കുന്നത്. 

രാവിലെ 11-ന് ഡി.സി ബുക്‌സ് 49-ാം വാർഷികം തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ജെ ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, സുനിൽ പി. ഇളയിടം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 'വിശ്വാസം: ഭാവന, ചരിത്രം, ജീവിതം' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

സുവർണ്ണ വർഷാഘോഷങ്ങളോടനുബന്ധിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് നടക്കും. സച്ചിദാനന്ദൻ, സക്കറിയ, ടി.ഡി. രാമകൃഷ്ണൻ, വി.ജെ. ജയിംസ്, വിനോയ് തോമസ്, വി. ഷിനിലാൽ, പനമ്പിള്ളി അരവിന്ദാക്ഷമേനോൻ, ദുർഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂർ, ശ്രീകാന്ത് താമരശ്ശേരി, വിജയലക്ഷ്മി എന്നിവർ സുവർണ്ണജൂബിലി 
പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും.

തുടർന്ന് ഷഹബാസ് അമൻ ഒരുക്കുന്ന സംഗീതവിരുന്നും സുവർണ്ണ വർഷാഘോഷങ്ങളുടെ ഭാഗമായി നടക്കും.

Read also: 5ജി ഫോണുമായി നോക്കിയ എത്തുന്നു; ലോഞ്ചിംഗ് ഡേറ്റും, വിലയും പ്രത്യേകതകളും ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്