Asianet News MalayalamAsianet News Malayalam

ബില്ല് മാറാന്‍ 25000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

സ്വകാര്യ സ്ഥാപനത്തിലെ ബില്ല് മാറാന്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റേഡിയോ കേരളയുടെ ഓഡിയോ ആന്‍റ് വീഡിയോ ഓഫീസറായ കെ ജെ വിനോദ് പിടിയിലായത്.

PRD official caught by Vigilance while taking bribe
Author
Thiruvananthapuram, First Published Oct 27, 2021, 6:17 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി  (Bribe) വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥൻ (PRD official) വിജിലൻസ് (Vigilance) പിടിയിൽ. സ്വകാര്യ സ്ഥാപനത്തിലെ ബില്ല് മാറാന്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റേഡിയോ കേരളയുടെ ഓഡിയോ ആന്‍റ് വീഡിയോ ഓഫീസറായ കെ ജെ വിനോദ് പിടിയിലായത്.

സർക്കാർ ഉടമസ്ഥയിലുള്ള ഓണ്‍ലൈൻ റേഡിയോ സ്ഥാപനമായ റേഡിയോ കേരളയില്‍ രണ്ടാഴ്ച മുമ്പാണ് വിനോദ് ജോലിക്ക് പ്രവേശിച്ചത്. റേഡിയോ കേരളക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് നല്‍കുന്ന ഒരു സ്വാകാര്യ സ്ഥാപനത്തിന് ബില്ല് മാറാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്‍റെ പിടിയിലായത്. നാല് ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ചോദിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിന് പിന്നാലെ സ്വാകാര്യ സ്ഥാപനത്തിന്‍റെ ഉടമകള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 25,000 രൂപ സ്വകാര്യ സ്ഥാപന ഉടമകള്‍ വിജിലന്‍സിന് കൈമാറുകയായിരുന്നു. ഇതിനിടെയാണ് കെ ജെ വിനോദ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios