Asianet News MalayalamAsianet News Malayalam

അടിമാലി പഞ്ചായത്ത് ആദിവാസി മേഖലയിൽ കടുവയുടെ സാന്നിദ്ധ്യമെന്ന് ആശങ്ക; കാൽപ്പാടുകൾ കണ്ടെത്തി; ജനം ഭീതിയിൽ

കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതുമാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. 

presence of a tiger in Adimali Panchayat tribal area
Author
First Published Dec 7, 2022, 1:12 PM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തലമാലി, പെട്ടിമുടി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉള്ളതായി ആശങ്ക ഉയർന്നതോടെ പ്രദേശവാസികൾ ഭീതിയിൽ. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതുമാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളായ തലമാലി,പെട്ടിമുടി മേഖല കടുവ ഭീതിയിലാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിവിടം. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതുമാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. കടുവയുടേതിന് സമാനമായ വലിയ കാൽപ്പാദങ്ങളുടെ അടയാളമാണ് പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ ആളുകൾ ഭീതിയിലായി.

ഇരുൾ വീഴുന്നതോടെ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യമുണ്ട്. പകൽ സമയങ്ങളിലും ഭീതിയോടെയാണ് ആളുകൾ ജോലികളിൽ ഏർപ്പെടുന്നത്. നാളുകൾക്ക് മുമ്പ് മൂന്നാറിലെ തോട്ടം മേഖലയിൽ ഇറങ്ങിയ കടുവ വളർത്തു മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുകയും പിന്നീട് കടുവയെ കെണിയൊരുക്കി പിടിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെങ്കുളം മേഖലയിൽ അടക്കം പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണിപ്പോൾ ആദിവാസി മേഖലയായ പെട്ടിമുടി, തലമാലി എന്നിവിടങ്ങളിൽ കടുവയുടെ സാന്നിധ്യമുള്ളതായി ആശങ്ക ഉയർന്നിട്ടുള്ളത്.

85 വർഷമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ കടുവയുടെ അവശിഷ്ടങ്ങൾ മ്യൂസിയത്തിലെ അലമാരയിൽ


 

Follow Us:
Download App:
  • android
  • ios