എസ് ഡി പി ഐ പ്രവർത്തകനും മഞ്ചേരി കിഴക്കേത്തല സ്വദേശിയുമായ പൊടുവണ്ണിക്കൽ അബ്ദുൾ അസീസാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പയ്യനാട് സ്വദേശിയായ ആർ എസ് എസ് പ്രവർത്തകൻ അർജുന് വെട്ടേറ്റത്.
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. എസ് ഡി പി ഐ പ്രവർത്തകനും മഞ്ചേരി കിഴക്കേത്തല സ്വദേശിയുമായ പൊടുവണ്ണിക്കൽ അബ്ദുൾ അസീസാണ് പിടിയിലായത്.
മഞ്ചേരി സി ഐ എന്‍ ബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുൾ അസീസിനെ പിടികൂടിയത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശി മുഹമ്മദ് അസ്‍ലം, പാപ്പിനിപ്പാറ സ്വദേശി വി അഷ്റഫ് എന്നിവരെ പൊലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പയ്യനാട് സ്വദേശിയായ ആർ എസ് എസ് പ്രവർത്തകൻ അർജുന് വെട്ടേറ്റത്.
