തിരുനെല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഓമ്‌നി വാനില്‍ കായലോര മേഖലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്.
ചേര്‍ത്തല: തിരുനെല്ലൂരില്‍ ഒമ്പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലൂര്‍ സ്വദേശി പ്രഭാഷിനെ (38) അറസ്റ്റ് ചെയ്തു. തിരുനെല്ലൂര്‍ കായലോര മേഖലയില്‍ ഓമ്‌നി വാനില്‍ എത്തിച്ചതായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍. പ്രദേശത്ത് വ്യാപകമായി പുകയില ഉല്‍പ്പന്ന വില്പന നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് ചേര്‍ത്തല എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വന്‍ശേഖരം പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പിഎം സുമേഷ്, അസിസ്റ്റന്റ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാന്‍ഡ് ചെയ്തു.


