ആർഎസ്എസ് പ്രവർത്തകനായ അർജുനെ കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഒരു സംഘം എസ്‍ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. 

മഞ്ചേരി: മഞ്ചേരി പയ്യനാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. എസ്‍ഡിപിഐ പ്രവർത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുൾ മുനീറാണ് പിടിയിലായത് 

മഞ്ചേരി സി ഐ എന്‍ ബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുൾ മുനീറിനെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ് പ്രവർത്തകനായ അർജുനെ കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഒരു സംഘം എസ്‍ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

കേസിൽ എസ്‍ഡിപിഐ പ്രവത്തകരായ പൊടുവണ്ണിക്കൽ അബ്ദുൾ അസീസ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മുഹമ്മദ് അസ്‍ലം, പാപ്പിനിപ്പാറ സ്വദേശി വി അഷ്റഫ് എന്നിവരെ പൊലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.