സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജയിലിൽ തടവുകാരനായി എത്തിയത്

തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി പിടിയിലായി. ചെറുതുരുത്തി സ്വദേശി സഹദേവനാണ് ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ പോലിസിന്റെ പിടിയിലായത്. ചെറുതുരുത്തി സ്വദേശിയാണ് ഇയാൾ. അടുക്കളയിലെ മാലിന്യം കളയാൻ ഇന്നലെ രാവിലെ പുറത്തു പോയ തക്കത്തിലായിരുന്നു രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജയിലിൽ തടവുകാരനായി എത്തിയത്. ഇയാൾ രാവിലെ രക്ഷപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് ജയിൽ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.