തിരുവനന്തപുരം: കോടതിയില്‍ നിന്നും വിചാരണ കഴിഞ്ഞ് ജയിലിലേക്ക് മടങ്ങവെ രണ്ട് പ്രതികള്‍ പൊലീസ് വാനിനുള്ളില്‍ വച്ച് തമ്മിലടിച്ചു. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയും മറ്റൊരു കേസില്‍ വിചാരണ നേരിടുന്ന പ്രതിയും തമ്മിലാണ് അടിപിടിയുണ്ടായത്. ഇതില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എയിഡ്സ് രോമുണ്ടെന്ന് സംശയമുണ്ട്.

പ്രതികള്‍ തമ്മില്‍ അടിപിടി മൂത്തതോടെ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ എയിഡ്സ് രോഗമുണ്ടെന്ന് സംശയിക്കുന്ന പ്രതി കടിയ്ക്കാന്‍ ശ്രമിച്ചതോടെ  പൊലീസ് പിന്മാറി. വാനിലുണ്ടായിരുന്ന സഹതടവുകാരാണ് രണ്ട് പ്രതികളെയും അനുനയിപ്പിച്ചത്. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.