രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 

ഹരിപ്പാട്: പലചരക്കുകടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില വില്‍ക്കുന്നവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മധുക്കല്‍ ഭാഗത്ത് ശ്രീകൃഷ്ണ സ്റ്റോഴ്സില്‍ നിന്നാണ് ഹാന്‍സ്, കൂള്‍ എന്നീ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. 1491 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

മാവേലിക്കര പല്ലാരിമംഗലം വടക്കേമാങ്കുഴി സ്വദേശി ജയപ്രസാദിനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ സാധനങ്ങള്‍ക്ക് 70000 രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona