എംഎല്‍എ എച്ച് സലാമിനെതിരെ ജനരോഷം; പ്രതിഷേധം കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍
കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ എച്ച് സലാമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു.

ആലപ്പുഴ: ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്ത് എംഎല്‍എക്കെതിരെ ജനരോഷം. കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ എച്ച് സലാമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസെന്ന ആളെ കാണാതായത്. രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യബന്ധത്തിന് പോയതാണ് സൈറസ്. ഉച്ചയോടെ മത്സ്യഗന്ധിക്ക് സമീപം ന്തുവള്ളം കരയക്കടിഞ്ഞു. ഉടന്‍ തന്നെ പൊലീസിനെയും ഫിഷറീസ് വകുപ്പിലും അറിയിച്ചെങ്കിലും തിരച്ചില്‍ വൈകിയെന്നാണ് നാട്ടുകാരുടെ പരാതി. തെരച്ചിലിനായി വൈകിട്ട് ആറരയോടെയാണ് ഫിഷറീസ് ബോട്ട് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലം എംഎല്‍എയായ എച്ച് സലാം ഏഴ് മണിയോടെയാണ് സ്ഥലത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എക്കെതിരെയെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.