മുന്‍ അന്താരാഷ്ട്ര അത്ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരെ വെള്ളയില്‍ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് കമ്പനി ഉടമ ആർ മുരളീധരന്‍റെ വാദം.

കോഴിക്കോട്: പി.ടി. ഉഷ പ്രതിയായ ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പരാതി വ്യാജമെന്ന് കമ്പനി അധികൃതർ. ഫ്ലാറ്റ് നിർമ്മാതാക്കളായ മെല്ലോ ഫൗണ്ടേഷന്‍ എംഡി ആർ മുരളീധരനാണ് വിശദീകരണവുമായി കോഴിക്കോട് വാർത്താ സമ്മേളനം നടത്തിയത്. അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മുന്‍ അന്താരാഷ്ട്ര അത്ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരെ വെള്ളയില്‍ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് കമ്പനി ഉടമ ആർ മുരളീധരന്‍റെ വാദം. സ്ഥലമുടമ വസ്തു രജിസ്ട്രേഷന്‍ വൈകിച്ചതാണ് കാലതാമസമുണ്ടാകാന്‍ കാരണമായതെന്നാണ് വിശദീകരണം.ജെമ്മ ജോസഫിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. 

കോഴിക്കോട് തടമ്പാട്ടുതാഴത്ത് മെല്ലോ ഫൗണ്ടേഷന്‍ നിർമ്മിച്ച ഫ്ലാറ്റ് വാങ്ങാനായി 44 ലക്ഷം രൂപ നല്‍കിയിട്ടും പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്തു നല്‍കുകയോ, നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു ജെമ്മ ജോസഫിന്‍റെ പരാതി. 

വസ്തു ഇടപാടില്‍ ഇടനിലക്കാരിയായി നിന്ന് പിടി ഉഷ വ‍ഞ്ചിച്ചെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് പിടി ഉഷയ്ക്കും മുരളീധരനുമടക്കമുള്ളവർക്കെതിരെ വെള്ളയില്‍ പോലീസാണ് കേസെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

YouTube video player