ആലപ്പുഴ: ഒറ്റമശ്ശേരി ഇരട്ടകൊലപാതക കേസില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓണക്കോടി. മരിച്ച ഒറ്റമശ്ശേരി കാട്ടുങ്കല്‍ വെളി ജോണ്‍സന്‍റെ മക്കളായ ആഷിയ,ആഷിത എന്നിവര്‍ക്കും, മരിച്ച കളത്തില്‍ ജസ്റ്റിന്‍റെ മകന്‍ ജിയോണിനുമാണ് ആലപ്പുഴ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഓണക്കോടി സമ്മാനിച്ചത്.

ഇവരുടെ വീടുകളില്‍ എത്തിയാണ് ഓണസമ്മാനം കൈമാറിയത്. പ്രവാസിയായ അനില്‍ മധുസൂദനന്‍  സമ്മാനിച്ച ഓണക്കോടിയും പി പി ഗീത കൈമാറി. പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ പി പി ബൈജുവും കല്ല്യാണിയും കുട്ടികള്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കി. കൊലപാതകത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് നടപടി ജില്ലാനിയമസഹായ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ദയനീയ അവസ്ഥ പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.