പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്.

കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമെടുത്തു. 

രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.