കായികാധ്യാപകരായ ജോസ് ജോസഫിന്‍റെയും ടി.എം. അബ്ദുറഹിമാന്‍റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കേരള ടീമിന്‍റെ ക്യാപ്റ്റൻ അക്മീർ ഫാറൂഖ്, അഖിൽ ജെയിംസ്, അർജുൻ ശിവാനന്ദ്, ക്യഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡൽഫിയ സെബാസ്റ്റ്യൻ, ലക്ഷ്മീ രാജ് എന്നിവരാണ് പുതുപ്പാടി ഹയർ സെക്കൻഡറിയിൽ നിന്നുള്ള ടീം അംഗങ്ങൾ
കോഴിക്കോട്: ഒറീസയിലെ കട്ടക്കിൽ നടക്കുന്ന ദേശീയ ജൂനിയർ ആട്യാ പാട്യാ ചാംപ്യൻഷിപ്പിലെ 12 അംഗ സംസ്ഥാന ടീമിൽ ഏഴ് പേരും പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്. കേരള സ്പോർട്സ് കൗൺസിലിൽ നിന്നും പുതുതായി അംഗീകാരം ലഭിച്ച ഈ ഇനത്തിന് പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലും കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിലുമാണ് കൃത്യമായ പരിശീലനം നൽകി വരുന്നത്.
കായികാധ്യാപകരായ ജോസ് ജോസഫിന്‍റെയും ടി.എം. അബ്ദുറഹിമാന്‍റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കേരള ടീമിന്‍റെ ക്യാപ്റ്റൻ അക്മീർ ഫാറൂഖ്, അഖിൽ ജെയിംസ്, അർജുൻ ശിവാനന്ദ്, ക്യഷ്ണ പ്രിയ, അനുഷിയ ഷിജോ, ഡൽഫിയ സെബാസ്റ്റ്യൻ, ലക്ഷ്മീ രാജ് എന്നിവരാണ് പുതുപ്പാടി ഹയർ സെക്കൻഡറിയിൽ നിന്നുള്ള ടീം അംഗങ്ങൾ.
