കൊച്ചി: ഐഒസി പ്ലാന്‍റിനെതിരെ പുതുവൈപ്പിൽ വീണ്ടും സമരം. എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയാണ് പ്രതിഷേധിക്കുന്നത്. ടെർമിനലിന് മുന്നിൽ സമരക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കുത്തിയിരുന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ സമരം വീണ്ടും ശക്തമാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന പുതുവൈപ്പ് എൽപിജി ടെർമിനലിന്റെ നിർമാണം നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്, കഴിഞ്ഞ ഡിസംബർ 16 നാണ് പുനരാരംഭിച്ചത്‌.