കായംകുളം: പി ഡബ്ലു ഡി ഓവർസിയറെ യുവാവ് കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ചു. ഹരിപ്പാട് പി ഡബ്ലു ഡി ബിൽഡിംഗ് വിഭാഗം ഓവർസിയർ കരുനാഗപ്പള്ളി 'ഹിബാ വീട്ടിൽ നിസ്സാറിനെ (40) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട്  5 മണിയോടെയാണ് സംഭവം.

റസ്റ്റ് ഹൗസിന് മുന്നിൽ ആക്രമിയായ യുവാവ് മൂത്രം ഒഴിക്കുന്നതിനെ വാച്ച് മാൻ തടഞ്ഞു. ഇതിൽ ക്ഷുഭിതനായ യുവാവ്  വാച്ച് മാനെ പിടിച്ച് തള്ളി. ഇത് കണ്ട ഓവർസിയർ നിസാർ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ റസ്റ്റ്‌ ഹൗസിനുള്ളിൽ നിന്നും കല്ല് എടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

പരിക്കേറ്റ നിസാറിനെ മറ്റു ജീവനക്കാർ ചേര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതാംഗ് മൂട് സ്വദേശിയാണ് ഓവര്‍സിയറെ ആക്രമിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. ഹരിപ്പാട് ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍ മന്ത്രി ജി സുധാകരന്‍ സംഭവം അറിഞ്ഞ് താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിസാറിനെ സന്ദർശിച്ചു. പ്രതിയെ ഉടൻ പിടികൂടണമെന്നു മന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.