പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരനായ സുനിൽ പി ജെയാണ് ഇതിനെ കയ്യോടെ പിടികൂടിയത്. 

കൊച്ചി: കൊച്ചി മെട്രോ (Kochi Metro) സ്റ്റേഷന് മുന്നിൽനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ (Python) പിടികൂടി. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് (jawaharlal nehru stadium ) സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരനായ (Police) സുനിൽ പി ജെയാണ് ഇതിനെ കയ്യോടെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസുകാരന്റെ സമയോചിത ഇടപെടലിൽ അഭിനന്ദനവുമായി കെഎംആർഎൽ രംഗത്തെത്തി. സുനിലിന്റെ ധീരതയെ കെഎംആർഎൽ അഭിനന്ദിച്ചു. സുനിലിന്റെ ധീരത കണക്കിലെടുത്ത് നാളെ അദ്ദേഹത്തെ ആദരിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകിയാണ് ആദരിക്കുക. 

Scroll to load tweet…