ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ വലിയപറമ്പ് റേഷൻ കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 8:30 ഓടെയായിരുന്നു സംഭവം. വലിയപറമ്പ്- അക്കണ്ട്പറമ്പ് തോട്ടിൽ പോളയും പായലും കയറി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. 

ഇത് വൃത്തിയാക്കാൻ ആരംഭിച്ചപ്പോൾ വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാപ്പിനെ കണ്ടെത്തുകയായിരുന്നു. ഇതിനെ കമ്പിൽ കോർത്ത് കരയ്ക്ക് ഇട്ടു. റാന്നിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി ചാക്കിലാക്കി കൊണ്ടുപോയി. വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ കാണാൻ നിരവധി പേരാണെത്തിയത്.