പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റ് കണ്ടെത്തിയത്.
പാലക്കാട് : അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലത്ത് ഒരാൾ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 70കാരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്.



