അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം രാജാറാം ഏറ്റുവാങ്ങുകയായിരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആര്‍ എം പിക്ക് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം കൂടിയാണ് ആര്‍ എം പി നില നിര്‍ത്തിയത്. പുതിയോട്ടുംകണ്ടി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആർ എം പി സ്ഥാനാർത്ഥി പി ശ്രീജിത്താണ് വിജയം നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചത്.
അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം തൈപ്പള്ളി ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്.
സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ നേരിട്ട് പ്രചരണത്തിനെത്തിയിട്ടും വിജയിക്കാനായത് ആര്‍ എം പിയുടെ കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു അഭിപ്രായപ്പെട്ടു.
