കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്.

മലപ്പുറം: വയനാട് എം പി രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിലെത്തിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളുമായി 15 മിനിറ്റോളം സംസാരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഫലം കാത്തിരിക്കെയാണ് വി വി പ്രകാശ് വിട പറഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, വണ്ടൂർ എം എൽ എ എ പി അനിൽകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി വി എസ് ജോയ്, താത്ക്കാലിക ഡി സി സി പ്രസിഡന്റ ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.