രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ചാരായ ബോട്ടിലിങ് പ്ലാന്‍റിൽ എക്‌സൈസ് റെയ്ഡ്. റെയ്‍ഡിൽ 200 ലിറ്റർ ചാരായം പിടിച്ചെടുത്തു. കേസിൽ ഒരാൾ അറസ്റ്റിലായി. കൊടുവള്ളി സ്വദേശി ആച്ചിപ്പൊയിൽ ചന്ദ്രനാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.